
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭേദമായവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളാതെ ഐസിഎംആര്‍. ഇതുവരെ ഇത്തത്തില്‍ മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടായെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറഞ്ഞു.അതെ സമയം രോഗം വീണ്ടും വരുന്ന സാഹചര്യത്തെ കുറിച്ച് കൂടുതലായി പഠനത്തിനൊരുങ്ങുകയാണ് ഗവേഷകര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോള തലത്തില്‍ വീണ്ടും രോഗബാധിതരായവര്‍ 24 ആണ്.ഇത്തരത്തില്‍ വീണ്ടും രോഗം ബാധിച്ചവര്‍ രണ്ടു പേര് മുംബൈയിലും ഒരാള്‍ അഹമ്മദാബാദിലുമാണ്.
കോവിഡ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡിയാണു വൈറസിനെ പ്രതിരോധിക്കുന്നത്.ഈ ആന്റിബോഡികളുടെ ആയുസ്സ് കുറവാണെന്നു ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ ആന്റിബോഡികള്‍ 100 ദിവസമാണോ 90 ദിവസമാണോ നിലനില്ക്കുകയെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ലെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി.കോവിഡ് വന്നുപോയ ഒരാളില്‍ എത്രദിവസത്തിനു ശേഷമാണു കൊറോണ വൈറസ് വീണ്ടും ബാധിക്കുകയെന്നതു ഗവേഷകര്‍ക്കു കണ്ടെത്താനായില്ലെന്നു ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.