INDIA

ആഭ്യന്തരകുടിയേറ്റ പ്രശ്‌നങ്ങള്‍ ആയുധമാക്കിയപ്പോള്‍ എന്‍ഡിഎ ലീഡുയര്‍ന്നത് 132ലേക്ക്


പട്‌ന: എന്‍ഡിഎ ലീഡ് വളരെ വേഗത്തിലാണ് ഉയരുന്നത്. 121ല്‍ നിന്നാണ് 132ലേക്കുയര്‍ന്നത്. സാധാരണയായി മുന്‍ വര്‍ഷങ്ങളില്‍ ഈ സമയമാകുമ്പോള്‍ ഏകദേശ വിജയസാധ്യത അറിയാനാകുമായിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത് മാറിമറിയുന്നതായാണ് കാണുന്നത്. തുടക്കത്തില്‍ മഹാസഖ്യത്തിന് മികച്ച ലീഡ് ലഭിച്ചങ്കിലും പിന്നീട് കുറയുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും എന്‍ഡിഎ നേതാക്കളില്‍ പ്രബലനുമായ ജിതന്‍ റാം മാഞ്ജി ആര്‍ജെഡിയുടെ തേജ് പ്രതാപ് യാദവ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവര്‍ നിലവില്‍ പിന്നിലാണ്.കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close