BIZNEWS

ആമസോണിന്റെ കച്ചവട രീതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മൊബൈല്‍ റീടെയ്‌ലര്‍മാര്‍ രംഗത്ത്

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണിന്റെ കച്ചവട രീതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മൊബൈല്‍ റീടെയ്‌ലര്‍മാര്‍ രംഗത്ത്. രാജ്യത്തെ മൊബൈല്‍ റീടെയ്‌ലര്‍ കട ഉടമകള്‍ ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചു. സ്മാര്‍ട്ട് ഫോണുകളുടെ പ്രതിദിന ഓണ്‍ലൈന്‍ വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആമസോണിന്റെ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനവും അന്വേഷിക്കണമെന്നാണ് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടേയ്‌ലേര്‍സ് അസോസിയേഷന്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. ആമസോണിന്റെ നാല് ലക്ഷത്തോളം വില്‍പ്പനക്കാരില്‍ 35-ഓളം പേരാണ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനാല്‍ ഓണ്‍ലൈന്‍വഴി ഒരു സെല്ലര്‍ക്ക് പ്രതിദിനെ നടത്താന്‍ സാധിക്കുന്ന വില്‍പ്പന പരമാവധി അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്നും കടയുടമകള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോണ്‍ കമ്പനിയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close