KERALANEWSTrending

ആയുര്‍വേദ ആചാര്യന്‍ ഇട്ടി അച്യുതന്‍ വൈദ്യരുടെ കുര്യാലയും അപൂര്‍വ സസ്യശേഖരവും അവഗണനയില്‍

ചേര്‍ത്തല: ആയുര്‍വേദ ആചാര്യന്‍ ഇട്ടി അച്യുതന്‍ വൈദ്യരുടെ കുര്യാലയും അപൂര്‍വ സസ്യങ്ങളുടെ ശേഖരവും ഇന്നും അവഗണനയില്‍. കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് ആധികാരിക വിവരങ്ങള്‍ കേരളീയര്‍ക്ക് സമ്മാനിച്ച കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മഗൃഹവും കുര്യാലയുമാണ് നശിക്കുന്നത്. പിന്‍ തലമുറകളില്‍പെട്ട എട്ടാം തലമുറയാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.

വൈദ്യ ശാസ്ത്ര മേഖലയ്ക്ക് ഇട്ടി അച്യുതന്‍ വൈദ്യര്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് കുര്യാല സംരക്ഷിത സ്മാരകമാക്കാമെന്നു സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പു പ്രഖ്യാപിച്ചിരുന്നു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളും നടന്നു. നിലവില്‍ കുര്യാല ജീര്‍ണാവസ്ഥയിലാണ്. ഓലയ്ക്കും പലകയ്ക്കുമെല്ലാം പഴക്കം ബാധിച്ചു നശിച്ച നിലയിലാണ്. വിദേശികളും സ്വദേശികളും ഇടക്കിടെ വന്നു പോകാറുണ്ടെന്നല്ലാതെ ഒരു നടപടിയുമില്ല.

ഇതുവരെയും ആയുര്‍വേദത്തില്‍ നിര്‍ണയിക്കാന്‍ പറ്റാത്തതായ ഒട്ടനവധി ഔഷധ സസ്യങ്ങളും കുര്യാലയ്ക്ക് സമീപമുണ്ട്. 742 സസ്യങ്ങളെ ഉള്‍പ്പെടുത്തി ഡച്ച് ഗവര്‍ണറായിരുന്ന വാന്റീഡിന്റെ കാലത്ത് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചുട്ടുണ്ട്. ചേര്‍ത്തല നഗരത്തിലെ പൈതൃകങ്ങളായ ഇട്ടി അച്യുതന്‍ സ്മാരകവും, തൈയ്ക്കല്‍ പായ്ക്കപ്പലും, ഇരയിമ്മന്‍ തമ്പി സ്മാരകവും ഇനിവരുന്ന ത്രിതല പഞ്ചായത്തെങ്കിലും അവഗണിക്കരുതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close