KERALANEWSTrending

ആയുര്‍വേദ ഗവേഷണകേന്ദ്രങ്ങളെ കോവിഡ് സെന്ററുകളായി ഉയര്‍ത്താനൊരുങ്ങുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ആയുര്‍വേദം ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കിയതിനുപിന്നാലെ സംസ്ഥാനത്തെ രണ്ട് ആയുര്‍വേദ ഗവേഷണകേന്ദ്രങ്ങളെ കോവിഡ് സെന്ററുകളായി ഉയര്‍ത്താനൊരുങ്ങുന്നു. ചെറുതുരുത്തി നാഷണല്‍ ആയുര്‍വേദിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ, തിരുവനന്തപുരം പൂജപ്പുര റീജണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് സ്‌റ്റൈല്‍ റിലേറ്റഡ് ഡിസോഡേഴ്‌സ് എന്നിവയെയാണ് കോവിഡ് സെന്ററുകളാക്കുക.രോഗപ്രതിരോധം, രോഗശമനം, പുനരധിവാസം തുടങ്ങിയമേഖലകളില്‍ ആയുര്‍വേദം, യോഗ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുംവിധം ഈ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് ആണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുള്ളത്.രണ്ടുഗവേഷണകേന്ദ്രങ്ങളിലും നല്‍കുന്ന ചികിത്സ കൃത്യമായി വിലയിരുത്തി രേഖപ്പെടുത്താന്‍ സാധിച്ചാല്‍ ആയുര്‍വേദ സാധ്യതകള്‍ ലോകമെമ്പാടും പ്രയോജനപ്പെടുത്താനാകുമെന്നും തീരുമാനം എത്രയുംവേഗം നടപ്പാക്കുകയാണ് വേണ്ടതെന്നും ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഡി. രാമനാഥന്‍ പറഞ്ഞു.കഴിഞ്ഞമാസമാണ് നാഷണല്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരം ആയുര്‍വേദ, യോഗ ശാഖകളെക്കൂടി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close