INDIATrending

ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയച്ചത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു”ഞാന്‍ ഇന്ന് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്റെ ശാരീരികാവസ്ഥ സാധാരണ ഗതിയിലാണ്. ഞാന്‍ ഹോം ഐസൊലേഷനിലേക്ക് മാറുുകയാണ്, ”അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിന് നടത്തിയ കോവിഡ് പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിശോധനയിലായിരുന്നു അമിത് ഷായുടെ ഫലം പോസിറ്റിവായത്. ”എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണം,” അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close