KERALANEWSTop News

ആരാകണം പുതിയ കെപിസിസി അധ്യക്ഷന്‍? താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തില്‍; കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും

ന്യുഡല്‍ഹി :കെപിസിസിയുടെ നേത്യമാറ്റം വീണ്ടും ആശയക്കുഴപ്പത്തില്‍.കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മുല്ലപ്പളഅളഇ രാമചന്ദ്രനെ മാ്റ്റുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു.പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം ആകാത്ത സാഹചര്യത്തില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും നിലപാട് വീണ്ടും അന്വേഷിക്കും.നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ആരുടെയും പേര് നിര്‍ദ്ദേശിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിനറെ നീക്കം.അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നാണ് ചവാന്‍ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന.

എന്നാല്‍ ആരാകണം പുതിയ അധ്യക്ഷന്‍ എന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.എന്നാല്‍, ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിര്‍ക്കുന്ന ഇമെയിലുകളില്‍ അടൂര്‍ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരുകളാണ് നിര്‍ദ്ദേശിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയില്‍ വന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close