ആരാണ് ഇര്ഫാന് ഹബീബ്

ഇന്ന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആവര്‍ത്തിച്ചു പറയുന്ന പേരാണ് ഇര്ഫാന് ഹബീബ്. കണ്ണൂരില്‍ വെച്ച് നടന്ന ചരിത്രകോണ്‍ഗ്രസ്സ് വേദിയില്‍ ഗവണര്‍ക്കു നേരെ പാഞ്ഞടുത്ത വയോധികന്.കാരിരുമ്പിന്റെ കരുത്തോടെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുന്ന 88 കാരന്.
ആരാണ് ഇര്ഫാന് ഹബീബ് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് വജ്രമൂര്‍ച്ചയുള്ള ചരിത്രത്തിന്റെ ഏടുകളിലേക്കാണ്.ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ചരിത്രക്കാരന്മാരില് ഒരാളാണ് ഇര്ഫാന് ഹബീബ്.അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിച്ച് വിഭജനത്തിന്റെ രാഷ്ടീയം അവതരിപ്പിക്കാന്‍ ശ്രമിച്ച ഗവണറോട് നിങ്ങള്‍ ഉദ്ധരിക്കേണ്ടത് കലാമിനെ അല്ല സവര്ക്കറെയാണെന്നു പറഞ്ഞ വ്യക്തി അത്ര നിസ്സാരകാരനല്ല എന്ന് നമ്മുക്കറിയാം.അതെ അധികാരത്തിന്റെ ഉന്നത പീഢങ്ങളെ ഭയക്കുന്നയാളല്ല ഹബീബ്. ഒന്നാം യു.പി.എ ഭരണകാലത്ത് മുന്നില്‍ എത്തിയ ഉപരാഷ്ട്രപതി സ്ഥാനത്തെ വിനയപൂര്‍വ്വം നിരസിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയുടെ ചരിത്രവഴികളില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തി.ഇന്ത്യയിലെ മാര്‍ക്കിസ്റ്റ് ചരിത്രക്കാരന്‍ എന്നാണ് ഇര്ഫാന് ഹബീബ് അറിയപ്പെടുന്നത്.പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളില്‍ നിര്‍ണായകമായ ഒന്നാണ്.. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട് കടുത്ത എതിര്‍പ്പുള്ള വ്യക്തി . മുഗള്‍ കാലഘട്ടത്തിലെ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ചുള്ള ഒരു സുപ്രധാന ഗ്രന്ഥത്തിന്റെ കര്‍ത്താവ് .അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബി.എ, എം.എ ബിരുദങ്ങള്‍ നേടിയ ഹബീബ് , ഓക്സ്ഫഡിലെ ന്യൂ കോളേജിലാണ് ഉപരിപഠനം നടത്തിയത്.. ഡോക്റ്റര്‍ സി.സി ഡേവിസിനു കീഴില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കിയ ഇറഫിന് ഹബീബ് തുടര്‍ന്ന് അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിഞ്ഞു .1975-77 വരെയും 1984-94 വരെയും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ അഡ്വാന്‍സ് സ്റ്റഡി വിഭാഗത്തിന്റെ ചെയര്മാന് ആയിരിന്നു. 1986 മുതല്‍ 1990 വരെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്ടോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്മാന് ആയി പ്രവര്‍ത്തിച്ചു.

അലിഗഡിന്റെ തെരുവുകളില്‍ വിഭജനത്തിന്റെ തീവ്രതകള്‍ നേരിലനുഭവിച്ച ഒരു പതിനാറു കാരന്റെ ചരിത്രമുണ്ടായിരുന്നു ഇര്ഫാന് ഹബിബിബിന്.അതിനാല്‍ എന്തിന്റെ പേരിലുള്ള മതവര്ഗീയവാദത്തെയും പിന്തുണ്ണയ്ക്കാന് അദ്ദേഹം തയ്യാറായിരുന്നില്ല. പ്രശസ്ത ചരിത്രകാരന് മൊഹമ്മദ് ഹബീബിന്റെ മകനാണ് ഇദ്ദേഹം. 1947 ല്‍ ബോംബെയിലെ ചരിത്ര കോണ്‍ഗ്രസില്‍ പിതാവ് നടത്തിയ പ്രസംഗത്തിലെ സെക്കുലറിസം എന്ന പ്രയോഗത്തിന്റെ വായനയില്‍ നിന്നും അടിമുടി സെക്കുലറിസ്റ്റായി വളര്‍ന്ന ചരിത്ര പണ്ഡിതന്. ഒന്നിന്റെ മുമ്പിലും ഭയപ്പെടാതെ, ആഴത്തിലുള്ള ചരിത്ര ബോധത്തിന്റെ പിന്‍ബലത്തില്‍ അമിതാധികാര പ്രവണതകളോട് വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന ധിഷണ ശാലി ചരിത്ര കാര•ാര്‍ ഇര്ഫാന് ഹബിബിബിന് ചാര്‍ത്തികൊടുത്ത വിശേഷണങ്ങള്‍ ഏറെയാണ്. ഓക്സ്ഫോര്‍ഡില്‍ നിന്നും സ്കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.വേദങ്ങളെയും വേദകാലഘട്ടത്തെയും വ്യക്തമായി പഠിച്ചവ്യക്തിയായിരുന്നു ഇര്ഫാന് ഹബീബ്.വായ്മൊഴിയില്‍ പ്രചരിച്ചിരുന്നവ പിന്നീട് എപ്പോഴാണ് രേഖപ്പെടുത്തപ്പെട്ടെത്ത് എന്നും അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും തന്റെ രചനകളിലൂടെ അദ്ദേഹം രേഖപ്പെടുത്തി.1998 ലെ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിലെ ചരിത്രകാരന്മാാരെ നയിച്ച അദ്ദേഹം ചരിത്രത്തിന്റെ ‘കുങ്കുമവല്ക്കരണത്തിനെതിരെ’ പ്രമേയം കൊണ്ടുവന്നു അങ്ങനെ മിത്തുകളെ ചരിത്രത്തിന് പകരം വെയ്ക്കാനുള്ള വാജ്പേയ് ഭരണകാല ശ്രമങ്ങളെ ചെറുത്ത്, ബദല്‍ പ്രയോഗത്തിന് നേതൃത്വം നല്കിയ വ്യക്തിത്വമായി ഇര്ഫാന് ഹബീബ്. ഇന്ത്യയുടെ ജനകീയ ചരിത്രരചനക്ക് നേതൃത്വം നല്കിയ ഇര്ഫന് ഹബീബിന് ചരിത്രകാരന്മാര്ക്കിടയില് ഗുരുസ്ഥാനമാണുള്ളത്.രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച ചരിത്രകാരന്‍കൂടിയാണ് ഇന്ന് നിഷേധി എന്ന് നമ്മള് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഇര്ഫാന് ഹബീബ്.