Movies

ആരാധകര്‍ക്കായി പാടി മമ്മൂക്ക; വിഡിയോ വൈറല്‍

ആരാധകരുമായുള്ള വീഡിയോ കോളില്‍ മമ്മൂട്ടി ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന് വേണ്ടി കെ. വി മഹാദേവന്‍ ഒരുക്കിയ അന്ന് നിന്നെ കണ്ടതില്‍ പിന്നെ എന്ന ഗാനമാണ് നടന്‍ ആലപിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ അങ്കിളിലെ എന്താ ജോണ്‌സാ കള്ളില്ലേ എന്ന ഗാനമാണ് മമ്മൂട്ടി അവസാനമായി സിനിമയില്‍ പാടിയത്. വണ്‍ ആണ് അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ്. പൂര്‍ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണിത്.
മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോര്‍ജ്, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, മാത്യു തോമസ്, ബാലചന്ദ്ര മേനോന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, അലസിയര്‍, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദന്‍, വി കെ ബൈജു, മുകുന്ദന്‍, ജയകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബന്‍, ഗായത്രി അരുണ്‍, അര്‍ച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.

Show More

Related Articles

Back to top button
Close