MoviesNEWS

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം പങ്കുവെച്ച് നിവിന്‍ പോളി

പിറന്നാള്‍ ദിനത്തില്‍ തുറമുഖം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് രവിയാണ് .ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ നിവിനെ കൂടാതെ വേഷമിടുന്നവര്‍.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിലെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close