KERALANEWS

ആരാധനായലങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് അനുമതി

തിരുവനന്തപുരം:ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കും മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്കും 40 പേര്‍ക്ക് പങ്കെടുക്കാം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മാത്രമേ പാടുള്ളൂ.

ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും.

കൂടാതെ ശബരിമലയിലെ തുലാം മാസ പൂജക്ക് ഭക്തരെ കയറ്റുന്ന കാര്യത്തിലും തീരുമാനമായി. ദിവസേന 250 പേര്‍ക്കാണ് പ്രവേശനമുണ്ടാകുക. ശബരിമലയില്‍ പ്രവേശനത്തിന് ട്രയല്‍ നടത്താനും തീരുമാനം. ദര്‍ശനത്തിന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനയും നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നും വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close