Breaking NewsKERALANEWSTrending

ആരാധനാലയങ്ങളിലേക്ക് യാത്ര വേണ്ട; വിവാഹത്തിന് മുപ്പതും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രം; അനാവശ്യമായി കറങ്ങാനിറങ്ങിയാൽ കാത്തിരിക്കുന്നത് മുട്ടൻ പണി; നാളെ മുതൽ മലയാളികളുടെ ജീവിതത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: മലയാളികൾക്ക് രണ്ടാം ലോക് ഡൗണിന് മുന്നിലുള്ളത് ഒരു പകലും ഒരു രാത്രിയും മാത്രം. നാളെ രാവിലെ ആറ് മണിമുതലാണ് സമ്പൂർ‌ണ ലോക് ഡൗൺ ആരംഭിക്കുക. കർശന നിയന്ത്രണങ്ങളാണ് ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനാകും.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.

വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത്. ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close