KERALANEWSTrending

ആരാധനാലയങ്ങളും ചാരായം വാറ്റു കേന്ദ്രങ്ങള്‍ ആകുന്നു;പാരിഷ് ഹാളിനോട് ചേര്‍ന്ന് കണ്ടെടുത്തത് 10 ലിറ്റര്‍ വാഷ്

ദേവരാജ്

ചാലക്കുടി : കോവിഡ് അതി വ്യാപനത്തെത്തുടര്‍ന്ന് രണ്ടാമതൊരു അടച്ചിടിലിന് കൂടി സംസ്ഥാനം സാക്ഷ്യമായപ്പോള്‍ മറ്റു കച്ചവടക്കാരെപ്പോലെ തന്നെ മദ്യവില്പനയേയും അത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ പല ജില്ലകളിലും ചാരായം വാറ്റുന്നവര്‍ ഒളിഞ്ഞും മറഞ്ഞും സജീവമായി കൊണ്ടിരിക്കുകയാണ്.ഇതിനോടകം സംസ്ഥാനത്തെ പലയിടങ്ങളിലും നിന്നും ചാരായം വാറ്റുന്നത് പോലീസ് പിടികൂടി കഴിഞ്ഞിരിക്കുകയാണ്.പോലീസ് പലയിടത്തു നിന്നും ഇത്തരത്തില്‍ അനധികൃത മദ്യ ഉല്പാദനം കണ്ടെടുത്തിട്ടും വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ സജീവമാകുന്നു എന്നത് അധികാരികളെ ഏറെ ആശങ്കയില്‍ ആഴ്ത്തുകയാണ്.

ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അശ്വിന്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് പാര്‍ട്ടിയും, കൊരട്ടി പോലീസും നടത്തിയ സംയുക്ത റെയ്ഡില്‍ ഇന്നലെ മാത്രം കണ്ടെടുത്തത് 10 ലിറ്റര്‍ വാഷ് ആണ്.തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ പരിസരത്തുള്ള പാരിഷ് ഹാളി നോട് ചേര്‍ന്നാണ് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ മണ്‍കലത്തില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ വാഷ് കണ്ടെടുത്തത്.ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ചാലക്കുടിയിലേത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇപ്പോള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close