KERALANEWS

ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട, സിപിഎം നേതാക്കള്‍ക്ക് താക്കീതുമായി പിണറായി വിജയന്‍

ആലപ്പുഴ: സിപിഎം നേതാക്കള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി.ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാകേണ്ട. ആലപ്പുഴയില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയില്‍ വിജയ സാധ്യത നഷ്ടമാകുന്ന സാഹചര്യമാണ്. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു.ആലപ്പുഴ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ വിജയസാധ്യത കുറവാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് കാരണം. വിജയ സാധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ഇറങ്ങേണ്ടേന്ന് പിണറായി താക്കീത് നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close