ആരുടെയും രാഷ്ട്രീയ ബന്ധത്തെ പരിഗണിക്കാതെ ഞങ്ങള്‍ നയങ്ങള്‍ നടപ്പിലാക്കുന്നു’: ഫേസ്ബുക്ക്

ന്യൂഡല്‍ഹി: ”വിദ്വേഷ ഭാഷണത്തെയും അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കത്തെയും ഫേസ്ബുക്ക് പ്ലാറ്റ്ഫോം വിലക്കുന്നുണ്ട്. ”ആരുടെയും രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി അഫിലിയേഷന് പരിഗണിക്കാതെ ഞങ്ങള്‍ ആഗോളതലത്തില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്,” സോഷ്യല്‍ മീഡിയ ഭീമന് ഫേസ്ബുക്കിന്റെ വാക്കുകളാണിത്. ന്യായവും കൃത്യതയും ഉറപ്പുവരുത്തുന്നതിനായി കമ്പനി അതിന്റെ പ്രക്രിയകളുടെ കൃത്യമായ ഓഡിറ്റുകള്‍ നടപ്പിലാക്കുന്നതിലും പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ബിജെപിയും അതിന്റെ പ്രത്യയശാസ്ത്ര രക്ഷകര്‍ത്താവുമായ രാഷ്ട്രീയ സ്വയംസേവക സംഘവും ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി മേധാവിയുമായ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.”വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുവിട്ടിട്ടുണ്ട് ‘ എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ അജയ് മകെന്‍, പ്രവീണ്‍ ചക്രവര്‍ത്തി, രോഹന് ഗുപ്ത എന്നിവര്‍ ആവശ്യപ്പെട്ടു.