
ന്യൂഡല്‍ഹി: നമ്മള് ജീവിക്കുന്ന ലോകത്തെ മാറ്റിമറിച്ച കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ഈ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നിയന്ത്രിക്കപ്പെടുമെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ്. 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ ശ്രമങ്ങളെ പ്രശംസിച്ച രാഷ്ട്രപതി, ‘ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു’ എന്ന് സന്ദേശത്തില്‍ പറഞ്ഞു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് കോവിന്ദ് ആതിഥേയത്വം വഹിക്കുന്ന ‘അറ്റ് ഹോം’ ചടങ്ങിന് ഇരുപത്തിയഞ്ച് കോവിഡ് പോരാളികളെ ക്ഷണിച്ചിട്ടുണ്ട്. ഗാല്‍വാന്‍ വാലിയില്‍ ഈ വര്‍ഷം ജൂണില്‍ ചൈനീസ് സൈന്യത്തിനെതിരെ നടന്ന പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ‘ധീരരായ സൈനികര്‍ അതിര്‍ത്തികള്‍ സംരക്ഷിച്ച് ജീവന് വെടിഞ്ഞു. ഭാരത മാതാവിന്റെ യോഗ്യരായ ആണ്മക്കള് ദേശത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തു. യുദ്ധത്തില്‍ അവര്‍ കാണിച്ച ധൈര്യം, സമാധാനത്തില്‍ വിശ്വസിക്കുമ്പോള്‍ത്തന്നെ, ആക്രമണത്തിന്റെ ഏത് ശ്രമത്തിനും ഉചിതമായ പ്രതികരണം നല്കാന് ഞങ്ങള്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.