Breaking NewsWORLD

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ തുപ്പിയാല്‍ ഇനി രണ്ടു വര്‍ഷം ജയിലില്‍ കിടക്കാം, നിയമത്തിന് ഭേദഗതി

ലണ്ടന്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ മനപ്പൂര്‍വം രോഗം പകര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ചുമക്കുകയും തുമ്മുകയും ചെയ്യുന്നവര്‍ക്കുള്ള ജയില്‍വാസം ഇരട്ടിപ്പിച്ചു. ശിക്ഷ ഒരു വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷമാക്കി ഉയര്‍ത്തുന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എമര്‍ജന്‍സി സര്‍വീസ് പ്രവര്‍ത്തകരുടെ നേരെ ഈ വിധം മനസാക്ഷിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍, മുഴുവനായുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. എമര്‍ജന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് എന്ന നിയമം 2018 ലാണ് നിലവില്‍ വന്നത്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് നിലവില്‍ തടവ്, എന്നാല്‍ ഇനിമുതല്‍ അത് നിര്‍ബന്ധമായും രണ്ടുകൊല്ലം ആയിരിക്കുമെന്ന് മിസ് പട്ടേല്‍ എല്‍ ബി സി റേഡിയോ പ്രക്ഷേപണത്തില്‍ പറഞ്ഞു. നിക് ഫെറാരി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ‘ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടും, കോടതി നടപടികള്‍ നേരിടേണ്ടി വരും, മജിസ്‌ട്രേറ്റ് കോര്‍ട്ടില്‍ ശിക്ഷിക്കപ്പെടും” എന്നും പട്ടേല്‍ പറഞ്ഞു.
ചില കച്ചവടക്കാരില്‍ നിന്നും ഇംഗ്ലണ്ടിലെ സാധാരണക്കാര്‍ വാങ്ങി ഉപയോഗിക്കുന്ന കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റിനെതിരെ മുന്നറിയിപ്പ് നല്‍കി എന്‍എച്ച്എസ് അധികൃതര്‍ . ഒരു വ്യക്തിക്ക് മുന്‍പ് വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് അറിയുന്ന ആന്റിബോഡി ടെസ്റ്റുകളെ വിദഗ്ധര്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. എന്‍എച്ച്എസിലൂടെ ഈ ടെസ്റ്റുകള്‍ പൊതു ജനങ്ങള്‍ക്ക് നല്‍കി വരുന്നില്ലെങ്കിലും, നിലവില്‍ ഇത് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, തൊണ്ടയില്‍ നിന്നോ മൂക്കിനുള്ളില്‍ നിന്നോ സാമ്പിളുകള്‍ ശേഖരിക്കുന്ന സ്വാബ് ടെസ്റ്റ് ആണ് നിലവിലുള്ളത്. രണ്ടാമത്തെ ടെസ്റ്റ് ആയ, ആന്റിബോഡി ടെസ്റ്റ് വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ സ്വമേധയാ ഉണ്ടാവുന്ന ആന്റി ബോഡികള്‍ പരിശോധിച്ച് റിസള്‍ട്ട് കണ്ടെത്തുന്നതാണ്. ഇത്തരം ഒരു കിറ്റിന് 69 പൗണ്ടാണ് വില. വാങ്ങുന്നവര്‍ വീട്ടില്‍നിന്ന് രക്ത സാമ്പിള്‍ എടുത്ത് ലാബുകളിലേക്ക് അയച്ചാലാണ് ഫലം അറിയാന്‍ കഴിയുക. എന്നാല്‍ ഈ ടെസ്റ്റിനെ പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവ എത്ര മാത്രം മെച്ചമാണെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് ജനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് എന്നും വിദഗ്ധര്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close