തിരുവനന്തപുരം: ആരോഗ്യമേഖല പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഇത്തരക്കാര്‍ ഉയര്‍ത്തുന്നതെന്ന് സ്വയം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. വിദഗ്ധരെന്ന് പറയുന്നവര്‍ നാടിന് തെറ്റിദ്ധാരണ സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടതെന്നും 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ ഐഎംഎയുടെ വിമര്‍ശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യരംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് തന്നെയാണ് സര്‍ക്കാര്‍; പ്രവര്‍ത്തിക്കുന്നത്. സ്വയം വിദഗ്ധനെന്ന് കരുതിനില്ക്കുന്ന ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല എങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്ന് കരുതരുത്. ഏതെങ്കിലും വിദഗ്ധനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ ആ വിദഗ്ധനെ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരുവകയുമുണ്ടായിട്ടില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍ പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകണ്ട എന്ന് കരുതിയാണ് ഇത് പറയേണ്ടിവന്നത്. ആരോഗ്യവിദഗ്ധരാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടാണെങ്കില്‍ അതൊന്നും ഏശില്ല എന്നേ പറയാനുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു.