INDIANEWSTrending

ആരോഗ്യസേതു ആപ്പ്:വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി : ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വിദഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിര്‍മിച്ചതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിര്‍മാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു. വിശദീകരണത്തില്‍ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകള്‍ വെളിപ്പെടുത്തുന്നില്ല. അതിനാല്‍ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വലിയ പ്രചാരം നല്‍കി ഉയര്‍ത്തിക്കാട്ടിയ ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നല്‍കിയ ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്‌സൈറ്റിലുള്ളത്. എന്നാല്‍ ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്നായിരുന്നു ചോദ്യത്തിന് ഇവരുടെ മറുപടി. ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടുകയായിരുന്നു.വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ അത് നിരസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ 24 ന് കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close