KERALANEWS

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത നടപടിയില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം:രോഗിയെ പുഴുവരിച്ച സംഭവത്തില്‍ എടുത്ത നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ റിലേ സത്യാഗ്രഹം തുടരുകയാണ്. നഴ്സുമാരുടെ സംഘടനയും ഇന്ന് മുതല്‍ റിലേ സത്യാഗ്രഹം നടത്തും.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും തീരുമാനം. കെജിഎംസിടിഎയുടെ റിലേ സത്യാഗ്രഹം തുടരുകയാണ്. അനുകൂല തീരുമാനo ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ നോണ്‍ കോവിഡ് ചികിത്സ നല്‍കില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു.

നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും, ഓണ്‍ലൈന്‍ ക്‌ളാസുകള്‍ അടക്കം നിര്‍ത്തിവയ്ക്കുമെന്നും മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. നഴ്‌സുമാരുടെ സംഘടനയായ കെജിഎന്‍യു ഇന്ന് റിലേ സത്യാഗ്രഹം ആരംഭിക്കും. ഇന്നലെ പ്രതിഷേധത്തിന് പിന്തുണ നല്‍കി തൃശൂര്‍, കൊച്ചി മെഡിക്കല്‍ കോളജുകളിലെ നോഡല്‍ ഓഫിസര്‍മാര്‍ രാജിവെച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close