KERALANEWS

ആരോപണങ്ങള്‍ അസംബന്ധ പ്രചാരണം; സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നാടാകെ ഒന്നിച്ചാണ് നിന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നാടാകെ ഒന്നിച്ചാണ് പങ്കു ചേർന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ കുടുംബത്തിന്റെ ആളുകൾ എന്ന് ഇവിടെ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട് എന്നും അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

“നമ്മുടെ നാട്ടിൽ എന്തും വിളിച്ചു പറയാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാ​ഗമുണ്ട്. അവർക്ക് മറ്റൊന്നും പറയാനില്ല. ആ കുടുംബത്തിന്റെ വേദനയിൽ ഈ നാടാകെ ഒന്നിച്ചാണ് നിന്നത്. എന്നാൽ ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകൾ എന്ന് ഇവിടെ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയില്‍ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണ്” മുഖ്യമന്ത്രി പ്രസ്താവിച്ചു.

‘ഇസ്രായേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നമ്മുടെ നാട്ടിലും രാജ്യത്തും ഉള്ളതാണ്. കേന്ദ്ര സര്‍ക്കാരിന് തന്നെ പലസ്തീന്റെ പൊതുവായ കാര്യങ്ങള്‍ തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇസ്രയേലിനോട് വലിയ അനുഭാവം വെച്ച് പുലര്‍ത്തുന്നവരല്ലേ, അവരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് തള്ളിക്കളയാന്‍ കഴിഞ്ഞോയെന്നും ഇസ്രയേലിനെ പൂര്‍ണമായും അംഗീകരിച്ച് പറയാന്‍ പറ്റുമോ?” മുഖ്യമന്ത്രി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close