INSIGHTKERALANEWS

ആരോപണങ്ങള്‍ തെളിയിക്കണ്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനോ? ഇല്ലങ്കില്‍ രാജിവെയ്ക്കണം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പെട്ടെന്ന് ഭരണ പക്ഷത്തെ വീഴിക്കാനെന്നൊണം ആഴക്കടല്‍ മത്സ്യബന്ധന വിവാദം പുറത്തുവരുന്നു. അതും പ്രതിപക്ഷ നേതാവ് തന്നെ തുറന്നു പറയുന്നു. ആരോപണം കന്നത്തപ്പോള്‍ പ്രതിപക്ഷ നേതാവ് തെളിവ് സഹിതം നിരത്തി ഭരണപക്ഷത്തെയും ഫിഷറിസ് മന്ത്രിയെയും മുള്‍മുനയിലെത്തിച്ചു. മുഖ്യമന്ത്രിക്കു കാര്യമായിട്ടു ഏറ്റില്ലങ്കിലും ഫിഷറിസ് മന്ത്രിക്ക് സംഭവം ഏറ്റു. ഒന്നിനു പിറകെ ഒന്നായി കള്ളങ്ങള്‍ പറഞ്ഞെങ്കിലും ഒന്നും ഏറ്റില്ലന്നു പറയാം അവസാനം. കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലന്നും മറിച്ചാണങ്കില്‍ തെളിയിക്കണം, തെളിയിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണം എന്നുംപ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയുമാണ് മന്ത്രി ചെയ്തത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം തീരമേഖലയില്‍ സ്വാധീനം ഉണ്ടാക്കില്ല. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ തീരവാസികള്‍ക്ക് അനുഭവമുണ്ട്. പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലന്നും .അന്വേഷണം കഴിയട്ടെ എന്നും പറഞ്ഞു മന്ത്രി ഒഴിഞ്ഞു. സംഭവം ഇങ്ങനെയാണങ്കിലും പ്രതിപക്ഷ നേതാവിന് വിവരം കൈമാറിയത് ആരെന്നായി സര്‍ക്കാര്‍. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്താണ് ധാരണാപത്രം ഒപ്പിട്ടതെന്നത് പുതിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ നേതാവിനുമെതിരെ സര്‍ക്കാര്‍ ആരോപണം കനത്തപ്പോള്‍ തനിക്ക് കരാറിനെപ്പറ്റി വിവരം നല്‍കിയത് ആരെന്ന് പ്രതിപക്ഷ നേതാവിന് വെളിപ്പെടുത്തേണ്ടി വന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫേഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് ജാക്‌സണ്‍ പൊളളയിലാണ് ഐശ്വര്യ കേരള യാത്രയ്ക്കിടെ തനിക്ക് വിവരം നല്‍കിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കിയ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ ഉളളറകളെപ്പറ്റിയുളള വിവരം പ്രതിപക്ഷ നേതാവിന് കൈമാറിയ ജാക്‌സണ്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ചിത്രങ്ങള്‍ ഒക്കെ കൊടുത്തത് ഞാനാണ് എന്ന് സമ്മതിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പടുത്ത സമയത്ത് ഇത് ചര്‍ച്ചായത് നല്ലതാണ് ഇതൊരു ജനതയുടെ രാഷ്ട്രീയമാണ്. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. കുറേ കാലത്തിന് ശേഷമാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഒരു വിഷയം ഇത്ര ആഴത്തില്‍ ചര്‍ച്ചയാകുന്നത് തന്നെ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ആലോചിക്കാന്‍ പോലും പാടില്ലാത്ത ഒരു കരാറായിരുന്നു ഇത്.

കഴിഞ്ഞ രണ്ടാം തീയതിയാണ് ഇഎംസി സിയുമായി എംഒയു ഒപ്പിടുന്നത്. അവര്‍ തന്നെ ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഫെഡറേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായ എ ജെ വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച ഒരു കുറിപ്പുമെഴുതി. ആ കുറിപ്പിനു എന്‍ പ്രശാന്തൊരു കമന്റിട്ടു. മത്സ്യമേഖലയില്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. കരാറിനെ സാധൂകരിച്ച് കൊണ്ടുളള ആ കമന്റ് പിന്നീട് വാദപ്രതിവാദങ്ങളിലേക്ക് മാറുകയായിരുന്നു. പ്രശാന്ത് പറഞ്ഞ പല കാര്യങ്ങളും നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും പല പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു. കരാര്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചയാണെന്ന് വിശ്വസിക്കുന്നില്ല. പളളിപ്പുറത്ത് നാലേക്കര്‍ ഭൂമി കൊടുത്തത് സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ ഭരണത്തിലും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രവര്‍ത്തനത്തിലും തൃപ്തിയുണ്ട.് ചില കാര്യങ്ങളില്‍ ഫിഷറീസ് മന്ത്രി നിര്‍ണായകമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ചെയ്ത കാര്യങ്ങള്‍ ചെയ്തുവെന്ന് തന്നെ പറയണം. പക്ഷേ വിയോജിപ്പുകളുണ്ട്. മത്സ്യനയം ഉള്‍പ്പടെയുളളവയില്‍ വിയോജിപ്പാണ്. വന്‍കിട കുത്തകകള്‍ക്ക് കടന്നുവരാനുളള പാത സര്‍ക്കാര്‍ വെട്ടികൊടുത്തിരിക്കുകയാണ് ഇവിടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close