KERALANEWSTop News

കാമുകനൊപ്പം ജീവിക്കാൻ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയെന്ന കേസിൽ ദുരൂഹത ഏറുന്നു; രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ല; ഇത്തിക്കരയാറ്റിൽ തിരച്ചിൽ തുടരുന്നു; രേഷ്മ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയെന്നറിയാതെ പൊലീസും

കൊല്ലം: അടുത്തിടെയായി നടന്ന കേസുകളില്‍ എല്ലാം ട്വിസ്റ്റോട് ട്വിസ്റ്റാണ്.വിസ്മയയുടെ മരണത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലുടെ ഉല്‍പ്പെടെ ആളുകളില്‍ നിറയുന്ന സാഹചര്യത്തില്‍ ആയിരുന്നു ആറുമാസം മുമ്പ് കൊല്ലത്ത് നടന്ന ഒരു കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയില്‍ ഉപേക്ഷിച്ച സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അറിയാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍ കഥയില്‍ അതാവരുന്നു വീണ്ടും ഒരു ട്വിസ്റ്റ്.

കേസില്‍ കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന അറസ്റ്റിലായ രേഷ്മയോട് ഒപ്പം പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല.യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ തെരച്ചില്‍ നടക്കുകയാണ്.അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികള്‍ക്കായി ഇത്തിക്കരയാറില്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഇതോടെ ഇവര്‍ പരിഭ്രാന്തരായിരുന്നു. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്ന സിസിടിവി കണ്ടെത്തിയിട്ടുണ്ട്. ഇതിന് അടുത്ത് എലിവിഷത്തിന്റെ കവറും പൊലീസിന് കിട്ടി. ഈ സാഹചര്യത്തിലാണ് ഇത്തിക്കരയാറ്റിലെ പരിശോധന.

പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലിൽ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയിൽ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു. പ്രസവ വേദന ആരംഭിച്ചപ്പോൾ വീടിനു പുറത്തെ കുളിമുറിയിൽ കയറി വയറ്റിൽ അമർത്തി പിടിച്ചു.

ജീവനോടെ ജനിച്ചാൽ കുഞ്ഞു നിലത്തു വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയിൽ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. എന്നാൽ വേദന കലശലായപ്പോൾ കുഞ്ഞിനെ താങ്ങിപ്പിടിച്ചുപോയി. പൊക്കിൾക്കൊടി പൂർണമായും മുറിച്ചു മാറ്റാതെ തന്നെ ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചെന്നും രേഷ്മ മൊഴി നൽകിയതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന പാരിപ്പള്ളി ഇൻസ്പെക്ടർ ടി.സതികുമാർ പറഞ്ഞു. പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തിൽ മുറിയിലെത്തി വേദനസംഹാരി ഗുളികകൾ കഴിച്ചു കിടന്നുറങ്ങി.പിറ്റേന്ന്, കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നുള്ള തെളിവെടുപ്പിനിടെ 3 വയസ്സുള്ള മകളെയും എടുത്തു റബർ തോട്ടത്തിൽ ഒരു മണിക്കൂറോളം പൊലീസിനൊപ്പം രേഷ്മ നടക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ കൂട്ടത്തിൽ ഉണ്ടെങ്കിൽ കുറച്ചുദൂരം നടക്കുമ്പോൾ ക്ഷീണിതയാകുമെന്നു കണ്ടു രേഷ്മ ഉൾപ്പെടെ പ്രദേശത്തെ സ്ത്രീകളെ പൊലീസ് മനഃപൂർവം കൂട്ടുകയായിരുന്നു. അന്നും അടുത്ത ദിവസവും മൊഴി നൽകാൻ വളരെ നേരം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കാത്തു നിന്ന രേഷ്മ വേദന മറച്ചുവച്ചാണു ചോദ്യങ്ങൾക്കു മറുപടി നൽകിയത്.

വയർ വീർത്തു വരുന്നതു മറയ്ക്കാൻ പ്രത്യേക ഇലാസ്റ്റിക് ബെൽറ്റ് രേഷ്മ ധരിക്കുകയും ചെയ്തിരുന്നുവത്രെ. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ആദ്യം രേഷ്മ നൽകിയത്. ഒരു കുട്ടി കൂടി ജനിക്കുന്നതു ഭർത്താവിനു ഇഷ്ടമല്ലാത്തതിനാൽ മറച്ചു വച്ചതാണെന്നാണ് ആദ്യത്തെ മൊഴി. ചോദ്യങ്ങൾ മുറുകിയപ്പോൾ കുഞ്ഞിനെ വളർത്താൻ കാശില്ലെന്നായി. ഫോൺ വിവരങ്ങൾ ശേഖരിക്കുമെന്നു പറഞ്ഞപ്പോൾ ഇതുവരെ കാണാത്ത കാമുകനൊപ്പം ജീവിക്കാനാണു ഇങ്ങനെ ചെയ്തതെന്നു വെളിപ്പെടുത്തി. കാമുകനെ കാണാൻ ഒരിക്കൽ വർക്കലയിൽ പോയെങ്കിലും അയാൾ വന്നില്ല.

മടങ്ങി വന്നപ്പോൾ ഭർത്താവ് ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചു. തുടർന്നു അമ്മയുടെ ഫോണിലൂടെയാണു കാമുകനുമായി ബന്ധപ്പെട്ടത്. കുറ്റബോധം മൂലം മറുപടി പറയാൻ വയ്യെങ്കിൽ എഴുതി നൽകാൻ പറഞ്ഞു പൊലീസ് പേപ്പറും പേനയും നൽകിയെങ്കിലും ഒരക്ഷരം പോലും എഴുതിയില്ല. ഇതിനിടെ രേഷ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികൾ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങൾക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാൻ കാമുകനെക്കുറിച്ചു കളവായ വിവരങ്ങൾ നൽകിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തിൽ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.

ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാൻഡിൽ കഴിയുന്ന വേളയിൽ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശൻപിള്ള, സീത എന്നിവരുടെ ഫോണുകളിൽ നിന്നുളള വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിനു കൈമാറി.
രേഷ്മയുടെ ഭർത്താവ് വിഷ്ണു വൈകാതെ നാട്ടിൽ എത്തുമെന്നാണു വിവരം. ഭർത്താവിനെ ചോദ്യം ചെയ്യുമ്പോൾ രേഷ്മയുടെ മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഒപ്പം കഴിഞ്ഞിരുന്ന ഭർത്താവ് പോലും താൻ ​ഗർഭിണിയായിരുന്നെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്. പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ പോലും എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഒരേ മുറിയില്‍ കഴിഞ്ഞ ഭര്‍ത്താവ് പോലും വിവരം അറിഞ്ഞില്ലെന്നതു പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല.

രേഷ്മയുടെ ഭർത്താവ് വിഷ്ണു ​ഗൾഫിലാണ്. വിഷ്ണുവിൽ നിന്നാണ് താൻ രണ്ടാമതും ​ഗർഭിണി ആയതെന്നും എന്നാൽ, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരം ​ഗർഭിണിയായ വിവരം ഭർത്താവടക്കം എല്ലാവരിൽ നിന്നും മറച്ചു വെക്കുകയായിരുന്നു എന്നും രേഷ്മ പറയുന്നു. ഇതുവരെ തന്റെ കാമുകനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഇരുപത്തിരണ്ടുകാരി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്ന ചോദ്യം ഇപ്പോഴും ദുരൂഹത വർധിപ്പിക്കുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിൻ്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകൻ്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.

താൻ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ കളഞ്ഞ ശേഷം കല്ലുവാതുക്കലെ രേഷ്മ വീടിനുള്ളിൽ കഴിഞ്ഞത് ഒന്നുമറിയാത്ത പാവത്തെ പോലെ. കുട്ടിയുടെ കരച്ചിൽ രാത്രിയിൽ കേട്ടെങ്കിലും രേഷ്മയുടെ പിതാവ് അത് പൂച്ചയുടെ കരച്ചിലാകാം എന്ന് കരുതി വീണ്ടും കയറിക്കിടക്കുകയായിരുന്നു. എന്നാൽ, രാവിലെ എഴുന്നേറ്റ രേഷ്മ തന്നെയാണ് പറമ്പിൽ തിരച്ചിൽ നടത്തിയതും കുഞ്ഞിനെ കണ്ടെത്തിയതും. രാവിലെ കുഞ്ഞിന്റെ ഞരങ്ങൽ കേട്ടെന്ന് പറഞ്ഞാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ പറമ്പിൽ തെരച്ചിൽ നടത്തിയത്. കരിയില കൊണ്ടു മൂടി വെച്ചിരിക്കുന്നനിലയിൽ ഉടുതുണിയില്ലതെ പൊക്കിൾ കൊടി നീക്കം ചെയ്യാത്ത നിലയിൽ രേഷ്മ എടുത്ത കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്.

വെളുപ്പിനെ നാല് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ട് സുദർശനൻ പിള്ള നോക്കിയപ്പോൾ മുറ്റത്ത് പൂച്ചകൾ നിൽക്കുന്നത് കണ്ടു. കേട്ടത് പൂച്ചകളുടെ ശബ്ദമാണെന്ന് കരുതി കതകടച്ച് ഉറങ്ങി. രാവിലെ പുറത്തിറങ്ങിയ വീട്ടുകാർ പുരയിടത്തിൽ കുട്ടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും ഹൃദയമിടിപ്പിൽ വ്യതിയാനവുമുണ്ടായതോടെ കുഞ്ഞിനെ വൈകിട്ട് എസ്.എ.ടിയിലേക്ക് മാറ്റി. പൂർണ വളർച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡി. കോളേജിലെത്തി കുഞ്ഞിനെ നിയമപരമായി ഏറ്റെടുത്തിരുന്നു.

ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ഡി.എൻ.എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോൾ ജനിച്ച് 12 മണിക്കൂറേ പിന്നിട്ടിരുന്നുള്ളൂവെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത തോട്ടുവരുമ്പിലൂടെ സമീപത്തെ കുളത്തിൻ കരയിലെത്തി മടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവർ കുളത്തിൽ കൈകാൽ കഴുകി സ്ഥലം വിട്ടതാകാമെന്നായിരുന്നു പൊലീസ് നി​ഗമനം.

കൊല്ലം കല്ലുവാതുക്കലിൽ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ(22)യെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത് ഡിഎൻഎ ടെസ്റ്റിലൂടെ മാതൃത്വം ഉറപ്പിച്ച ശേഷമാണ്. ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ കണ്ടെത്തിയത്. രേഷ്മയുടെ ഭർത്താവ് ​ഗൾഫിലാണ്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ രേഷ്മ സ്വന്തം പറമ്പിലെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത് എന്നാണ് പ്രാഥമിക വിവരം. ​ഗർഭിണിയാണെന്ന വിവരം വീട്ടുകാരോട് പോലും മറച്ചുവെച്ചായിരുന്നു യുവതി എല്ലാം പ്ലാൻ ചെയ്തത്.

ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഇതിനിടെ ഫെയ്സ്ബുക്കിലൂടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാൻ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close