KERALANEWS

ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി ശശി തരൂര്‍ എംപി

തിരുവനന്തപുരം:രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡ് നേടിയ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി ശശി തരൂര്‍ എംപി. ഫെയ്‌സ്ബുക്കിലൂടെയാണ് ആര്യയുടെ വാര്‍ത്ത പങ്കുവച്ച് തരൂരിന്റെ പ്രശംസ. ’21 വയസുള്ള വിദ്യാര്‍ഥിനിയും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറുമായ ആര്യാ രാജേന്ദ്രന്‍. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാന കോര്‍പ്പറേഷനില്‍ എത്തുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനത്തോളം 25വയസിന് താഴെയുള്ളവരാണ് അവര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യമാണ് ഇത്.’ തരൂര്‍ കുറിച്ചു.മുടവന്‍മുകള്‍ കൗണ്‍സിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close