INDIANEWS

ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിങ്ങിന്റെ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവിലേക്ക്


പാട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിങ്ങിന്റെ മകന്‍ സത്യപ്രകാശ് ജെ.ഡി.യുവില്‍ ചേര്‍ന്നു. ജെ.ഡി.യു സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ബസിസ്ത നാരായണ്‍ സിങ്ങിനോടൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ സത്യപ്രകാശ് പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.വൈശാലി ജില്ലയിലെ മഹനാര്‍ അസംബ്ലി സീറ്റ് രാമ സിങ്ങിന്റെ ഭാര്യക്ക് നല്‍കാന്‍ ആര്‍.ജെ.ഡി തീരുമാനിച്ചതോടെയാണ് സത്യപ്രകാശ് പാര്‍ട്ടിവിട്ടത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് അധോലോകബന്ധങ്ങള്‍ കൂടിയുള്ള രാമ സിങ്.രഘുവംശ് പ്രസാദ് മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ആര്‍.ജെ.ഡിയില്‍ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് അദ്ദേഹത്തിന്റെ പേരില്‍ ഒരു കത്ത് പുറത്ത് വന്നിരുന്നു. ഈ കത്ത് മകന്‍ സത്യപ്രകാശാണ് തയാറാക്കിയതെന്നായിരുന്നു ആരോപണം. സെപ്റ്റംബര്‍ 13ന് എയിംസില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുന്നത്.രാമ സിങ്ങിന്റെ ഭാര്യക്ക് സീറ്റ് നല്‍കുന്നതില്‍ ആര്‍.ജെ.ഡിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സത്യപ്രകാശിന്റെ ജെ.ഡി.യു പ്രവേശം. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാര്‍ നിയമസഭാ നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close