KERALANEWSTop News

ആര്‍സിസി അധികൃതരും മെഡിക്കല്‍ കോര്‍പറേഷനും പരസ്പരം പഴിചാരി ഉഴിയുന്നു , കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെരോഗികള്‍ മരുന്നു കിട്ടാതെ ദുരിതത്തില്‍

കണ്ണൂര്‍: ആര്‍സിസിയില്‍ മരുന്നുകള്‍ കിട്ടാത്ത അവസ്ഥ. കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണിപ്പോള്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് വാങ്ങി നല്‍കാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ആര്‍സിസിയും അടിയന്തര ഘട്ടങ്ങളില്‍ സ്വന്തം നിലക്ക് മരുന്ന് വാങ്ങാന്‍ ആര്‍സിസിക്ക് അധികാരമുണ്ടെന്ന് മെഡിക്കല്‍ കോര്‍പറേഷനും പരസ്പരം പഴിചാരുകയാണിപ്പോള്‍. പല കുഞ്ഞുങ്ങളും ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് . പുറത്ത് നിന്ന് മരുന്ന് വാങ്ങാന്‍ ഇവര്‍ക്ക് 5000 മുതല്‍ 20000 രൂപ വരെ ചെലവാകും. മരുന്ന് വാങ്ങി നല്‍കേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌നകാരണമെന്നാണ് ആര്‍സിസിയുടെ വിശദീകരണം. ആര്‍സിസി അധികൃതരുടെ നിസഹകരണം കാരണം മരുന്ന് വാങ്ങുന്നതില്‍ കാലതാമസം ഉണ്ടായെന്ന് വിശദീകരിക്കുന്ന മെഡിക്കല്‍ കോര്‍പറേഷന്‍ അടിയന്തരഘട്ടങ്ങളില്‍ തദ്ദേശീയമായി മരുന്ന് വാങ്ങാനുള്ള അനുമതി ആര്‍സിസിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും പറയുന്നു. ആര്‍സിസിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കം പക്ഷേ രോഗികളെ ഗുരുതരമായി ബാധിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും സര്‍ക്കാരിടപെടല്‍ ഉണ്ടായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close