INDIAMoviesNEWS

‘ആര്‍.ആര്‍.ആറിന്റെ റിലീസ് പ്രഖ്യാപിച്ച് രാജമൗലി

ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍.ആര്‍.ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2021 ഒക്‌ടോബര്‍ 13ന് ചിത്രം റിലീസ് ചെയ്യും ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളെ വെച്ചാണ് ഈ ചിത്രം അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു.തങ്ങള്‍ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നായിരുന്നു രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close