
ന്യൂഡല്‍ഹി : ദ്രുത കര്‍മ്മ സേനയുടെ (ആര്.എ.എഫ്) 28ാം വാര്‍ഷികത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്.എ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
‘ദ്രുത കര്‍മ്മ സേനയുടെ 28ാം വാര്‍ഷികത്തില്‍ ആര്.എ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്.എ.എഫ് എപ്പോഴും മികവു കാട്ടി. നിരവധി മാനുഷിക സേവനപ്രവര്‍ത്തനങ്ങളിലും യു.എന്‍ സമാധാന ദൗത്യങ്ങളിലുമുള്ള അവരുടെ സമര്‍പ്പണം ഇന്ത്യക്ക് അഭിമാനം പകര്‍ന്നു’- അമിത് ഷാ പറഞ്ഞു.
1992 ഒക്ടോബറില്‍ സ്ഥാപിതമായ ആര്.എ.എഫ് കലാപം, കലാപ സമാന സാഹചര്യങ്ങള്‍, ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നു.