INDIANEWS

‘ആര്‍.ജെ.ഡി അരാജകവാദികളുടെ പാര്‍ട്ടിയും കോണ്‍ഗ്രസ് ദേശ വിരുദ്ധ പാര്‍ട്ടിയുമാണ് ‘:ജെ.പി നദ്ദ

പാട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ബി.ജെ.പി. ബി.ജെ.പി ദേശീയ പ്രസിഡന്‍്റ് ജെ.പി നദ്ദ ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തൊഴില്‍ വാഗ്ദാനം ചെയ്തത്. ബീഹാറിലെ സോനേപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ. നവംബര്‍ മൂന്നിന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രാചരണം ശക്തമാക്കിയിരിക്കുന്നത്.കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് കൊണ്ടാണ് നദ്ദ ബീഹാറില്‍ പ്രചാരണം നയിക്കുന്നത്.

ആര്‍.ജെ.ഡി അരാജകവാദികളുടെ പാര്‍ട്ടിയാണെന്ന് നദ്ദ ആരോപിച്ചു. കോണ്‍ഗ്രസ് ദേശ വിരുദ്ധ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടികളാണ് ബീഹാറിലെ മഹാസഖ്യമെന്നും നദ്ദ പറഞ്ഞു. ഈ സഖ്യത്തിന് ബീഹാറില്‍ വികസനം കൊണ്ടുവരാന്‍ കഴിയുമോയെന്നും നദ്ദ ചോദിച്ചു. ബീഹാറിലെ യുവാക്കള്‍ സ്വയം പര്യാപ്ത നേടുകയും അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും നദ്ദ പറഞ്ഞു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും നദ്ദ തന്‍െ്റ പ്രസംഗത്തില്‍ ഊന്നിപ്പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ പതിറ്റാണ്ടുകള്‍ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അതിന് നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടി വന്നുവെന്നും നദ്ദ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close