KERALANEWS

ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാനം തള്ളി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:കോവിഡ് പരിശോധനയില്‍ കൂടുതല്‍ വ്യക്തതയുള്ള ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാനം തള്ളി ആരോഗ്യ വകുപ്പ്. ആന്റിജന്‍ പരിശോധനയാണ് ഫലപ്രദമെന്നും ആര്‍ ടി പി സി ആര്‍ കൂട്ടുന്നത് അധികഭാരമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയപ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നതാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.

കാസര്‍കോട്, കോഴിക്കോട് , കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു.സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് കൃത്യത കുറഞ്ഞ ആന്റിജന്‍ പരിശോധനയെ അമിതമായി ആശ്രയിച്ചതാണ്. ബുധനാഴ്ച പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നും 75000 വും ആര്‍ ടി പി സി ആര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നാലെയാണ് അവലോകന റിപ്പോര്‍ട്ടില്‍ ആരോഗ്യ വകുപ്പ് വിരുദ്ധ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. ആ ര്‍ ടി പി സി ആര്‍ പരിശോധന ചെലവേറിയതാണ്. ഫലമറിയാന്‍ സമയമെടുക്കും. രോഗം വന്നു മാറിയവരിലും 42 ദിവസംവരെ പോസിറ്റീവ് ആയി കാണിക്കും. പനിയുള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം ഞഠജഇഞ പരിശോധന മതി. സംസ്ഥാനം നിലവില്‍ പിന്തുടരുന്നത് ശാസ്ത്രീയമായ പരിശോനാ രീതിയാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പരിശോധന വര്‍ധിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരു വര്‍ഷമായിട്ടും ഒരുക്കാനായിട്ടില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ് ആന്റിജന്‍ ടെസ്റ്റാണ് മെച്ചമെന്ന വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്.

പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഇന്നലെ 33579ലെത്തി. കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കോവിഡ് വ്യാപനം കൂടിയതായും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. കോട്ടയത്താണ് ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close