KERALANEWSTop News

ആറാമത്തെ മൊബൈല്‍ ഫോണ്‍ തന്റെ കയ്യില്‍ തന്നെയുണ്ടെന്ന് യുണിടാക് ഉടമ

കൊച്ചി: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിനായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം വാങ്ങി നല്‍കിയ മൊബൈല്‍ ഫോണുകളില്‍ ആറാമത്തേത് തന്റെ കയ്യില്‍ തന്നെയുണ്ടെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഫോണ്‍ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ്മിഷന്‍ കരാര്‍ ലഭിക്കാന്‍ പ്രത്യൂപകാരമായി സന്തോഷ് ഈപ്പന്‍ ആറ് ഐഫോണുകളായിരുന്നു നല്‍കിയിരുന്നത്. ഇതില്‍ ആറാമത്തെ മൊബൈല്‍ ഫോണ്‍ ആരുടെ കയ്യിലാണെന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനിന്നിരുന്നു. രമേശ് ചെന്നിത്തലയിലേക്കും പിന്നീട് മുഖ്യമന്ത്രിയിലേക്കും വിവാദം എത്തിനില്‍ക്കവെയാണ് 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള ഐഫോണ്‍ തന്റെ കയ്യിലുണ്ടെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി.’ഫോണിന്റെ ഐഎംഇഎ നമ്പറും സീരിയല്‍ നമ്പറും അന്വേഷണ സംഘത്തെ കാട്ടി വ്യക്തത വരുത്തി. യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കാനായി കൈമാറിയതാണ് 108000 രൂപ വിലയുള്ള ഈ ഐ ഫോണ്‍. എന്നാല്‍ മറ്റൊരു മോഡല്‍ ഐ ഫോണ്‍ വേണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് മറ്റൊരു ഐ ഫോണ്‍ വാങ്ങി കോണ്‍സുലേറ്റ് ജനറലിന് നല്‍കി. പിന്നീട് താന്‍ ആദ്യം നല്‍കിയ ഫോണ്‍ കോണ്‍സല്‍ ജനറല്‍ തിരിച്ച് ഏല്പിച്ചുവെന്നുമാണ്’ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി.

യുഎഇ ദിനാഘോഷത്തില്‍ രമേശ് ചെന്നിത്തല ഫോണ്‍ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി കമ്മീഷന് പുറമേ അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കാനും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. എന്നാല്‍ യുണിടാക് കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസില്‍ അഞ്ച് ഫോണുകള്‍ക്ക് പകരം ആറ് ഫോണുകളുടെ ഐഎംഇ നമ്പറുകളുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close