Breaking NewsKERALANEWSTop News

ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ; കുഞ്ഞിനെ മൂന്നു വയസുമുതൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നും പ്രതി; സൗമ്യ മുഖത്തിനുള്ളിലെ ക്രൂരത അറിഞ്ഞ് ഞെട്ടി നാട്ടുകാരും

വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായി ഇടപെട്ടിരുന്നു. പെൺകുട്ടിയുടെ മരണമറിഞ്ഞ് ഇയാൾ പൊട്ടിക്കരഞ്ഞിരുന്നെന്നും മരണത്തിന് എത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും ചെയ്യുന്നതിനും അർജുൻ മുൻപിലുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. പൊതു പ്രവർത്തകനെന്ന നിലയിൽ ഏതു വീട്ടിലും എത്താനുള്ള സ്വാതന്ത്ര്യം ഇയാൾ ദുരുപയോ​ഗം ചെയ്യുകയായിരുന്നു. കുഞ്ഞിനെ മൂന്നു വയസുമുതൽ പീഡിപ്പിച്ചിരുന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

തനിക്ക് ശേഷം പ്രളയമെന്ന മനോഭാവത്തോടെ കെ സുരേന്ദ്രൻ

അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ‌ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ അർജുൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാർട്ടി ജാഥകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാൾ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനിയിലെ ജീവനക്കാരനായും ജോലി ചെയ്തിരുന്നു.

ഇറാനിൽ നിന്നും രണ്ടായിരം കോടി രൂപയുടെ ഹെറോയിൻ എത്തിച്ചത് കടൽമാർ​ഗം

ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍. കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണം. കഴിഞ്ഞ മാസം 30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൽ നയിച്ചത്.

സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നത് ജോസ് കെ മാണിയുടെ മൗനം

കുട്ടി കരഞ്ഞതോടെ ഇയാൾ പെൺകുട്ടിയുടെ വായപൊത്തി. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മുറിയുടെ വാതിൽ അകത്തുനിന്നും അടച്ചശേഷം ജനൽവഴി പുറത്തിറങ്ങി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങി മരിച്ചു എന്നു വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺ​ഗ്രസ് എം ഇടത് മുന്നണി വിടണമെന്ന് പി സി ജോർജ്ജ്

അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടി നിരന്തരം ലൈംഗികമായി ചൂഷണത്തിന് വിധേയയായിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വണ്ടിപ്പെരിയാർ സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതി അര്‍ജുനെയും കൊണ്ട് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

മുസ്ലീം ലീ​ഗിൽ വനിതകള്‍ക്ക് വിവേചനവും അവഗണനയും മാത്രം

കൊല്ലപ്പെട്ട പെൺകുട്ടിയെ മൂന്നു വർഷത്തോളം പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. വീട്ടിൽനിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി. മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close