Breaking NewsKERALANEWS

ആലപ്പുഴക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും

ആലപ്പുഴ:അരനൂറ്റാണ്ട് കാലത്തെ ആലപ്പുഴക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. 344 കോടി ചെലവില്‍ യാഥാര്‍ത്ഥ്യമായ ബൈപ്പാസിന്റെ നിര്‍മ്മാണം ഏറെ പ്രത്യേകതകളോടൊണ്.സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി പാതിവഴിയില്‍ ഉപേക്ഷിച്ച ബൈപ്പാസ് നിര്‍മ്മാണം മന്ത്രി ജി സുധാകരന്റെ ഇടപെടലിനെ തുടര്‍ന്നാണ് തുടങ്ങിയത്. പിന്നീട് ആലപ്പുഴയുടെ സ്വപ്ന പദ്ധതിക്കായി അതിവേഗത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്.3.2 കിലോമീറ്റര്‍ റെയില്‍വേ മേല്‍പ്പാലവും, 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും ഉള്‍പ്പെടെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്. കടല്‍ തീരത്തോട് ചേര്‍ന്നുള്ള പാലം മനോഹരമായ യാത്രാ അനുഭവം ഞ്ചാരികള്‍ക്ക് നല്‍കും. കിഴക്കിന്റെ വെനീസിലെത്തുന്ന വിദേശികള്‍ക്ക് ബൈപാസ് വ്യത്യസ്ത കാഴ്ചയായിരിക്കും. ആലപ്പുഴയുടെ വ്യാവസായിക രംഗത്തും ഇതൊരു കരുത്തായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close