KERALANEWSTop News

ആലപ്പുഴയില്‍ പ്രതിഷേധത്തിനു പിന്നാലെ സമവായം

തിരുവനന്തപുരം: ആലപ്പുഴയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഒടുവില്‍ സമവായത്തിലേക്ക്. അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സമവായത്തിലെത്തിയത്. നഗരസഭാ അധ്യക്ഷസ്ഥാനം രണ്ടുപേര്‍ പങ്കിടാനാണ് തീരുമാനം. സൗമ്യ രാജും കെകെ ജയമ്മയും രണ്ടര വര്‍ഷം വീതം ഭരിക്കും. സൗമ്യയെ അധ്യക്ഷയാക്കിയതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം ശക്തമായത്. മുതിര്‍ന്ന പ്രവര്‍ത്തകയായ കെക ജയമ്മയെ തള്ളി സൗമ്യയെ അധ്യക്ഷയാക്കിയത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കുകയായിരുന്നു. ഈ തര്‍ക്കത്തിനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close