NEWSTop News

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിന് വലിയ സഹായം നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഞലമറ അഹീെ: ആലപ്പുഴ ബൈപ്പാസ് ; സ്വപ്നം പ്രാവര്‍ത്തികമായെന്ന് കെ സി വേണുഗോപാല്‍…നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു. ആത്മാര്‍ത്ഥത ഉള്ള രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ എന്ന് പറഞ്ഞ സുധാകരന്‍ കേന്ദ്രവും സംസ്ഥാനവും ഒരു കൂട്ടര്‍ ഭരിച്ചപ്പോള്‍ ബൈപാസ് പൂര്‍ത്തിയായില്ല എന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. എല്ലാ സഹകരണവും കേന്ദ്രസര്‍ക്കാര്‍ തന്നുവെന്ന് പറയാനും സുധാകരന്‍ മറന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close