KERALANEWS

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28 ന്,മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28 ന് നടത്തും. മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ചടങ്ങില്‍ എത്താന്‍ പ്രധാനമന്ത്രി അസൗകര്യം അറിയ്ക്കുകയായിരുന്നു.നിര്‍മ്മാണം പൂര്‍ത്തിയായ സമയത്ത് ഉദ്ഘാടനം വേഗം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രിയുടെ സമയം പെട്ടെന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്.അതേസമയം ഈ മാസം പ്രധാനമന്ത്രിക്ക് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ അസൗകര്യം അറിയിച്ചു. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബൈപ്പാസിന്റെ ഉദ്ളഘാടന ചടങ്ങുകള്‍. ആലപ്പുഴ കളര്‍കോട് മുതല്‍ 6.2 കിലോമീറ്റര്‍ നീളമേറിയതാണ് ബൈപ്പാസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close