ആലിപ്പഴത്തിന് കൊറോണയുടെ രൂപം; ഭയം ജനിപ്പിക്കുന്ന അപൂര്‍വ പ്രതിഭാസം

മെക്സിക്കോ: ലോകമാകെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരേയൊരു വിഷയമേ ഉള്ളൂ, കൊറോണ…. ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനും ലോകരാജ്യങ്ങളെ തകര്‍ക്കാനും ശേഷിയുള്ള സൂക്ഷ്മ വൈറവസ്. ഇതിന്റെ വ്യാപനത്തെ തടുക്കാന്‍ കഴിയാതെ നില്ക്കുന്ന ലോകത്തിന് മുന്നിലേക്ക് അതേ വൈറസിന്റെ ആകൃതിയില്‍ മെക്സിക്കോയില്‍ ആലിപ്പഴവും പൊഴിഞ്ഞു വീണു.
മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസമുണ്ടായത്. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് പറയുന്നവരും ഏറെ.
ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.
Hailstone in Saudi Arabia in the shape of Coronavirus. pic.twitter.com/6z1G9w57K7
— Amira (@A_l_i_n_a__) May 13, 2020