KERALANEWS

ആളാവന്‍ ആളൂരെത്തി, ഇനിയിത് ആവര്‍ത്തിക്കരുതെന്നു കോടതി

കൊച്ചി: കേരളത്തിലെ വിവാദ കേസുകളുടെയെല്ലാം വക്കാലത്ത് സ്വയം ഏറ്റെടുക്കുന്നയാളാണ് അഡ്വ. ആളൂര്‍. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സ്വര്‍ണക്കടത്തു കേസിലും വക്കാലത്തുമായി ആളൂര്‍ വക്കീലെത്തി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സന്ദീപ് നായരുടെയും സ്വപ്‌നാ സുരേഷിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ആളൂര്‍ അസോസിയേറ്റിലെ ജൂനിയര്‍ വക്കീല്‍മാര്‍ എത്തിയത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ജൂനിയേഴ്‌സ് കോടതിയിലെത്തിയത്.
കോടതിയില്‍ സ്വപ്നക്കായി ആളൂരിെന്റ ആളുകള്‍ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്‌പെഷ്യല്‍ ജഡ്ജി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നല്‍കിയിട്ടുണ്ടോയെന്നും ചേദിച്ചു.
തനിക്ക് ഇവരെ അറിയില്ലെന്നും ഇതിനായി ഇതുവരെയും ആരേയും അറിയില്ലെന്നുമായിരുന്നു സ്വപ്നയുടെ മറുപടി. അഭിഭാഷകന്‍ ആരാണെന്ന് ഭര്‍ത്താവ് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. ഇതോടെ ജഡ്ജ് രണ്ട് അഭിഭാഷകരോടും മുന്നോട്ടു വരാന്‍ ആവശ്യപ്പെട്ടു. ഇത് എന്‍.ഐ.എ കോടതിയാണെന്നു മറക്കരുതെന്നും , ഇനിയിത് മേലാല്‍ ആവര്‍ത്തിക്കരുതെന്നും താക്കീത് നല്‍കുകയായിരുന്നു.

ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസിലും വക്കാലത്ത് ഏറ്റെടുക്കാന്‍ ആളൂര്‍ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികള്‍ അറിയില്ലെന്ന് പറഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂര്‍ ശ്രമിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close