WORLD

ആളുകളെ സുരക്ഷിതരാക്കാന്‍ ചൈന സ്മാര്‍ട്ട് സിറ്റി നിര്‍മ്മിക്കുന്നു


ബീജിംഗ്: കോവിഡ്‌ പ്രൂഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയില്‍ ഒരു പുതിയ സ്മാര്‍ട്ട് സിറ്റി നിര്‍മ്മിക്കുന്നു. ആളുകള്‍ക്ക് സുരക്ഷിതമായി അവിടെ താമസിക്കാനും ഭാവിയിലെ ലോക്ക്ഡൗണുകളില്‍ നിന്ന് സ്വയം രക്ഷനേടാനും കഴിയും. ഈ സ്വയംപര്യാപ്തമായ നഗരം വികസിപ്പിച്ചെടുത്തിരിക്കുന്നത് സ്പാനിഷ് ആര്‍ക്കിടെക്റ്റുകളായ ഗ്വല്ലാര്‍ട്ട്, ഇന്‍സൈഡര്‍ ആണ്. സിയോംഗ് പ്രവിശ്യയിലാണിത്. ബാല്‍ക്കണി,‌ഡ്രോണ്‍ ഫ്രണ്ട്ലി ടെറസുകള്‍, ഒരു പച്ചക്കറിത്തോട്ടം, ഹരിതഗൃഹങ്ങള്‍, സോളാര്‍ പാനലുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, ഒരു ഫുഡ് മാര്‍ക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ തെരുവുകള്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടി നീക്കിവയ്ക്കും, ഇത് ”തടവിലാക്കപ്പെട്ട സമയങ്ങളില്‍ പൂര്‍ണ്ണ ജീവിതം” പ്രദാനം ചെയ്യും എന്നാണ് ഒരു പത്രക്കുറിപ്പില്‍കുറിച്ചിരിക്കുന്നത്. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് ‘മെറ്റബോളിക് സിസ്റ്റം’ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉണ്ടാകും, അത് ഊര്‍ജ്ജത്തിന്റെ ഉല്‍പാദനം, വെള്ളം, റീസൈക്കിള്‍, ഭക്ഷണം, മെറ്റീരിയല്‍ പുനരുപയോഗം എന്നിവ സമന്വയിപ്പിക്കുന്നതിനും സുസ്ഥിരമായി ജീവിക്കുന്നതിനും സഹായിക്കും. എന്തായാലും കോവിഡിനും മേലെ പറക്കാനുള്ള ശ്രമത്തിലാണ് ചൈന എന്ന് പ്രത്യേകം പറയേണ്ടതില്ല‌ല്ലോ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close