
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കുടൂതല്‍ നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
അകലം പാലിക്കാതെ നില്ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കല്യാണത്തിന് 50 ശവദാഹത്തിന് ഇരുപത് എന്ന നിലയില്‍ നമുക്ക് നമ്പര്‍ നിശ്ചയിച്ച നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാവണം. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാന്‍ ആകണം . സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍ , മുനിസിപ്പല്‍ കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു