KERALANEWSTrending

ആഴക്കടല്‍ മത്സ്യബന്ധനവിവാദം:സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് ചെന്നിത്തല,വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്ത് പുറത്തുവിട്ടു

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ധാരണാപത്രം റദ്ദാക്കുമെന്നുള്ള സൂചന അതിന്റെ ഫലമാണ്. അടിമുടി ദുരൂഹതയാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികളെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചത്. അമേരിക്കന്‍ കുത്തക കമ്പനിയെ രക്ഷിക്കാന്‍ ശ്രമിമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് കൈ കഴുകാന്‍ ശ്രമിക്കുന്നു, പ്രതിപക്ഷം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഉത്തരവ് ഉറക്കിയേനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചുവിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. കേരളം കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവിട്ടു. സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. ഇഎംസിസിയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിച്ചാണ് കത്ത്. ഫിഷറീസ് പ്രന്‍സിപ്പല്‍ സെക്രട്ടറിയാണ് കത്തയച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് പരസ്യകുഭമേള. പരസ്യം കിട്ടിയതോടെ മാധ്യമങ്ങള്‍ക്ക് സന്തോഷം. മാധ്യമങ്ങള്‍ ധാര്‍മികത കാണിക്കണം. മുഖ്യമന്ത്രിക്ക് അമര്‍ഷം എന്ന് വാര്‍ത്ത കൊടുത്തു. എല്ലാം മുഖ്യമന്ത്രി അറിഞ്ഞിട്ടാണ്. പിന്നെയെന്ത്രിന് മുഖ്യമന്ത്രി അമര്‍ഷം കാണിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close