KERALANEWS

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്നും മന്ത്രി പദവിയില്‍ ഇരിക്കാന്‍ ധാര്‍മ്മികതയില്ലെന്നും ചെന്നിത്തല പറഞ്ഞു.മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് തട്ടിപ്പിന് വേണ്ടിയാണ്.

തദ്ദേശീയരായ മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോയെനേ. ഇ.പി ജയരാജന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മേല്‍ വിലാസം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കമ്പനിയുമായി കേരള സര്‍ക്കാര്‍ എങ്ങനെ ഒപ്പുവെച്ചുവെന്നും ചെന്നിത്തല ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close