NEWSTrendingWORLD

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും പോൺ വീഡിയോ കാണാതെ ഉറങ്ങാറില്ല; ഭൂരിപക്ഷം സ്ത്രീകളും സെക്സ് വീഡിയോ തനിച്ചിരുന്ന് കാണാൻ ഇഷ്ടപ്പെടുന്നവർ; 18 നും 34 വയസ്സിനും ഇടയിലുള്ള സ്ത്രീകളിൽ നടത്തിയ സർവേഫലം ഇങ്ങനെ

പോൺ വീഡിയോ കാണുന്നതിൽ സ്ത്രീകൾ വളരെ മുന്നിലെത്തിയെന്ന് റിപ്പോർട്ട്. സ്പാനിഷ് ഓൺലൈൻ സർവ്വേ വിഭാഗം ടൈപ്ഫോം അന്താരാഷ്ട്ര വിമൺസ് മാഗസിനായ മേരി ക്ലെയറിന് വേണ്ടി നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും അശ്ലീല വീഡിയോകൾ കാണുന്നതായാണ് റിപ്പോർട്ട്.

3000 സ്ത്രീകളിൽ നടത്തിയ സർവ്വേയിൽ 90 ശതമാനം സ്ത്രീകളും അശ്ലീല വീഡിയോകൾ ഓൺലൈനിൽ കാണുന്നതായും മൂന്നിൽ രണ്ട് വിഭാഗം സ്ത്രീകൾ അവരുടെ ഫോണിൽ കാണുന്നതായും ദ ഇൻഡിപെൻറൻറ് റിപ്പോർട്ട് ചെയ്തു.18 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് സർവ്വേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകൾ ഒറ്റയ്ക്ക് കാണാനാണ് ഇഷ്ടപ്പെടുന്നത്. മൂന്നിൽ രണ്ട് വിഭാഗം സ്ത്രീകളും ഇതുവരെ പങ്കാളിയോടൊത്ത് അശ്ലീല വീഡിയോകൾ കാണാത്തവരാണ്. ഇത്തരം വീഡിയോകൾ കാണുന്നത് മൂലം അവരുടെ ലൈംഗീക ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റം ഉണ്ടായെന്നും സ്ത്രീകൾ അഭിപ്രായപ്പെട്ടു.

സ്ത്രീകളിൽ മിക്കവരും നെറ്റിൽ അശ്ലീലം തിരയുന്നവരാണെന്നാണ് നീൽ‌സൻ, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലും പറയുന്നു. ഇവർ നടത്തിയ പഠനപ്രകാരം നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളിൽ മൂന്ന് പേരിൽ ഒരാളെങ്കിലും അശ്ലീല വീഡിയോ സൈറ്റുകളിൽ സന്ദർശനം നടത്തുന്നവരാണ്. ഹസ്റ്റലർ വീഡിയോ സൈറ്റിൻറെ മാർക്കറ്റിംഗ് മേധാവിയായ തെരേസ ഫ്ലിൻറിൻറെ അഭിപ്രായപ്രകാരം ഇവരുടെ സൈറ്റിൽ അംഗത്വമെടുത്തവരിൽ 56 ശതമാനവും സ്ത്രീകളാണെന്നാണ്. വാണിജ്യ താൽ‌പര്യങ്ങളുമായി പ്രവർത്തിക്കുന്ന വെബ്സൈറ്റ് കൂടിയാണ് ഹസ്റ്റലർ.

മിക്ക അഡെൾട്ട് വീഡിയോ സൈറ്റുകളിലും സ്ത്രീകളുടെ കടന്നുകയറ്റം വർധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷനേക്കാൾ കൂടുതൽ അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. പോൺ വീഡിയോകൾക്കായി ഓൺലൈനിൽ തെരയുമ്പോൾ ലെസ്ബിയൻ, റൊമാന്റിക് എന്നിങ്ങനെയുള്ള കീവേഡുകളാണ് കൂടുതൽ സ്‌ത്രീകളും നൽകാറുള്ളത്. കൂടുതൽ സ്‌ത്രീകളും ലെസ്‌ബിയൻ പോൺ വീഡിയോ കാണാൻ താൽപര്യമുള്ളവരാണ്. പോൺ വീഡിയോയിലുള്ളത് താനാണെന്ന് സങ്കൽപ്പിക്കാറുള്ളവരാണ് പകുതി സ്‌ത്രീകളും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close