NEWSTrendingWORLD

ആശങ്കയ്ക്ക് അറുതി;ചൈനീസ് വസ്തുക്കള്‍ക്ക് ഉറപ്പില്ലെന്ന് പറയുന്നത് വെറുതെയല്ല;മാലിദ്വീപിന് സമീപം പതിക്കുമെന്നു പറഞ്ഞ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ

ബെയ്ജിങ് : ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് റിപ്പോർട്ടുകൾ. മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. റോക്കറ്റ് വീണതിനെക്കുറിച്ച് ചൈന സ്ഥിരീകരണം നടത്തുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മെഡിറ്ററേനിയന്‍ കടലിൽ പതിക്കുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്.

അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഭൂമിയുടെ ഭ്രമണപതത്തിലേക്ക് തിരിച്ചു വീഴുന്ന റോക്കറ്റ് എവിടെ പതിക്കുമെന്ന് കൃത്യമായ സൂചനകൾ നൽ‍കാൻ ശാസ്ത്രലോകത്തിനായിരുന്നില്ല.

ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാര്‍വാഡ്-സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു.

”ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങള്‍ ഐവറികോസ്റ്റില്‍നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെടുത്തിരുന്നു.” -ജൊനാഥന്‍ ചൂണ്ടിക്കാട്ടി.അതേസമയം റോക്കറ്റിന്റെ പാത നിരിക്ഷിക്കുന്നുണ്ടെന്നും നിലവില്‍ വെടിവെച്ചിടാന്‍ പദ്ധതികളില്ലെന്നും യു.എസ്. വ്യക്തമാക്കി. നാശനഷ്ടമുണ്ടാകാത്ത പ്രദേശത്തിലാകും ഇതു പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു സ്ഥലത്ത്, സമുദ്രത്തില്‍ അല്ലെങ്കില്‍ അതുപോലുള്ള എവിടെയെങ്കിലും ഇറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങള്‍ വെടിവയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.റോക്കറ്റിന്റെ പ്രധാന ഭാഗം മെയ് 8 ന് 1.11 (GMT) നും മെയ് 9 ന് 19.11 (GMT) നും ഇടയില്‍ പസിഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റില്‍ നിന്ന് വളരെ അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close