
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിലെ ആശങ്കയ്ക്ക് അറുതി വരുത്തി പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ രാജ്യത്ത് ആക്ടിവ് കേസുകള്‍ 6,25,857 ആണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 27,860 പേര് രോഗമുക്തരായി. ഇതുവരെ 79,46,429 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം മരണം 488. ഇതുവരെ ആകെ മരണം 1,19,502.72,01,070 പേരാണ് ഇന്ത്യയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 63,842 പേര് ആശുപത്രി വിട്ടു.ഇതുവരെ നടത്തിയത് 10,44,20,894 പരിശോധനകളാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 9,58,116 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.