KERALANEWSTrending

ആശങ്ക കൂട്ടി ആലുവയില്‍ ന്യൂമോണിയ വ്യാപനവും

കൊച്ചി ബ്യൂറോ

ആലുവ: കോവിഡ് വ്യാപനം കൊണ്ട് കടുത്ത ആശങ്കയിലായ ആലുവയ്ക്കടുത്ത് ആലങ്ങാട്ട് രണ്ടുദിവസമായി ന്യൂമോണിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തദ്ദേശവാസികള്‍ക്കും ആശങ്ക. കൊച്ചിയില്‍ കോവിഡ് വ്യാപനത്തില്‍ ഏറെ ആശങ്കയുയര്‍ത്തുന്ന ക്ളസ്റ്ററാണ് ആലുവയിലേത്. കോവിഡ് കൊറോണ വൈറസിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് ശ്വാസതടമാണെന്നിരിക്കെ ശ്വാസകോശത്തിലുണ്ടാവുന്ന നിര്‍ക്കെട്ട് ബാധിച്ചവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ ഇത് കോവിഡ് വൈറസ് കൊണ്ടുണ്ടായതാണെന്നതിന് തെളിവില്ലെന്നാണ് ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വിദഗ്ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തിക്കുന്നത്.
ഇതിനിടെ, എറണാകുളത്തെ കൊവിഡ് ക്ലോസ് ക്ലസ്റ്ററില്‍ ഇന്ന് ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കരുണാലയത്തിലെ അന്തേവാസി ആനി ആന്റണി (77) ആണ് മരിച്ചത്. മരണ കാരണം കൊവിഡ് ആണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്ക്കായി ഇവരുടെ സ്രവം ഇന്നലെ അയച്ചിരുന്നു. പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ് അധികൃതര്‍.

മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. കരുണാലയം താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്സുമാരും താമസിച്ച് വരുകയായിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍. ഇത് വളരെ അധികം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ശ്വാസകോശത്തിലെ നീര്‍ക്കെട്ട് അഥവാ ന്യുമോണിയ വ്യാപനം കൊറോണ വൈറസ് മ്യൂട്ടേഷന്‍ കൊണ്ട് സംഭവിച്ചതാണോ എന്ന് വൈദ്യസമൂഹത്തിനിടെ തന്നെ ചില സന്ദേഹങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ശാസ്ത്രീയമായ വിശകലങ്ങളോ സ്ഥിരീകരണങ്ങളോ ഉണ്ടാവാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുതന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം രോഗവ്യാപനം തടയാനുള്ള പരിശ്രമങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടതെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

Tags
Show More

Related Articles

Back to top button
Close