KERALANEWSTrending

ആശങ്ക നിറച്ച് രോഗവ്യാപനം:സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 23 പേരുടെ മരണം കൊവിഡിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
10471 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്.952 പേരുടെ ഉറവിടം വ്യക്തമല്ല. ഇതില്‍ 116 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് . 24 മണിക്കൂറിനിടെ 66228 സാമ്പിളുകളാണ് പരിശോധിച്ചത് . 7570 പേര്‍ പുതിയതായി രോഗമുക്തരായി. 95998 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെയും അതുമൂലമുള്ള മരണത്തെയും സംബന്ധിച്ച് ഏറ്റവും നിര്‍ണായക കാലഘട്ടമായി വേണം കണക്കാക്കാന്‍. കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തണം. എങ്കില്‍ മാത്രമേ മരണനിരക്ക് തടയാനാകൂ.നിലവിലെ സാഹചര്യത്തില്‍ 10,000ത്തില്‍ കൂടുതല്‍ കേസുകള്‍ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടി. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയരുകയാണ്. ഇതു കാണിക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഈ പകര്‍ച്ചവ്യാധി അതിശക്തമായി തുടരുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഇന്നലെ 73,272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 926 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ കൊവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 1,07,416 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,83,185 പേര്‍ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേര്‍ രോഗമുക്തരായി.കേരളത്തില്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വെളളിയാഴ്ച 9,250 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് കേരളത്തില്‍ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close