INDIANEWSTop News

ആശുപത്രി അഴിമതിയിൽ അടിസ്ഥാനരഹിതമായ വർഗീയാരോപണങ്ങൾ ഉയർത്തി തേജസ്വി സൂര്യ; സൂര്യയുടെ വർഗീയതയ്ക്കാണ് വാക്‌സിൻ വേണ്ടതെന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ കോവിഡ് ആശുപത്രികളില്‍ കിടക്കകൾക്കായി അഴിമതി നടക്കുന്നതായുള്ള ആരോപണത്തിൽ മുസ്‍ലിം വർഗീയാരോപണങ്ങൾ ഉയർത്തിയ ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെ പരക്കെ വിമർശനങ്ങളുയരുന്നു. കിടക്ക അഴിമതിയെ മുസ്‍ലിം ഉദ്യോഗസ്ഥന്മാരുടെ പേരിലേക്ക് ചേർത്ത് വിദ്വേഷ പ്രചാരണം നടത്താനാണ് തേജസ്വി സൂര്യ ശ്രമിച്ചത്. 205 ജീവനക്കാരുള്ള ബിബിഎംപി സൗത്ത് കോവിഡ് കേന്ദ്രത്തിൽ . 17 മുസ്‍ലിം പേരുകൾ മാത്രം തിരഞ്ഞെടുത്തു പ്രചാരണം നടത്തുകയാണ് തേജസ്വി ചെയ്തത്. ഇതോടെയാണ് സൂര്യയുടെ വർഗീയതയ്ക്കാണ് വാക്‌സിൻ വേണ്ടതെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.

ബംഗളൂരു സൗത്ത് മുനിസിപ്പിൽ മേഖലയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കകൾ പണം വാങ്ങി നൽകുന്നതായാണ് പരാതി ഉയര്‍ന്നത്. തി ഉയര്‍ന്നതിനു പിറകെ സംഭവത്തിൽ രോഹിത്, നേത്ര എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കിടയ്ക്കക്ക് 25,000 മുതൽ 50,000 രൂപ വരെ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മുസ്‍ലിം പേരുകൾ മാത്രം തിരഞ്ഞെടുത്തു പ്രചാരണം നടത്തുകയാണ് തേജസ്വി ചെയ്തതെയന്നും ഇത് താണ പരിപാടിയാണെന്നും കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ സയ്യിദ് നസീർ ഹുസൈൻ വിമർശിച്ചു. ഇതിന് മുൻപ് തബ്ലീഗ് ജമാഅത്ത് വിഷയത്തിലടക്കം സാമുദായിക സ്പർധയ്ക്കിടയാക്കുന്ന പ്രചാരണങ്ങൾ തേജസ്വി സൂര്യ നടത്തിയിരുന്നെന്നും സയ്യിദ് നസീർ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close