INDIANEWS

ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ കോവിഡ് രോഗിയുടെ മൃതദേഹം ഡോക്ടര്‍ റോഡില്‍ ഉപേക്ഷിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് സൂറത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍. ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരിലാണ് കോവിഡ് രോഗിയുടെ മൃതദേഹം ഡോക്ടര്‍ റോഡില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് നടപടി. പകര്‍ച്ചവ്യാധി നിയമം അനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close