NEWSWORLD

ആശ്വസം പകരുന്ന് പുതിയ കണക്കുകൾ; സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം രോഗബാധിതരെക്കാൾ മുകളിൽ

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം രോഗബാധിതരെക്കാള്‍ മുകളിൽ . പുതുതായി 1,175 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 1,262 പേര്‍ രോഗമുക്തരായി. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞ ങ്കിലും ആശ്വസം പകരുന്നതാണ് പുതിയ കണക്കുകൾ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,63,703 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,46,054 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,537 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,112 ആയി ഉയര്‍ന്നു. ഇതില്‍ 1,559 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 96.3 ശതമാനമായിരുന്നു. അതെസമയം മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 258, കിഴക്കന്‍ പ്രവിശ്യ 179, അസീര്‍ 88, മദീന 77, ജീസാന്‍ 67, അല്‍ഖസീം 41, തബൂക്ക് 26, നജ്‌റാന്‍ 19, അല്‍ബാഹ 18, ഹായില്‍ 17, വടക്കന്‍ അതിര്‍ത്തി മേഖല 6, അല്‍ജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പ് 15,483,478 ഡോസ് ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close